ഗാന്ധിനഗര്‍: നാടൻ മദ്യം കഴിച്ച് ഗുജറാത്തില്‍ രണ്ട് പേര് മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗാന്ധിനഗര്‍ ലിഹോഡ വില്ലേജ് നിവാസികളായ വിക്രം താക്കൂര്‍ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെയുണ്ടായിരുന്ന നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാജമദ്യമല്ല മറിച്ച് അമിത മദ്യപാനമാകാം മരണകാരണമെന്ന് പൊലീസ് പറയുന്നത്. 1960 മുതല്‍ മദ്യനിരോധനമുള്ള ഗുജറാത്തില്‍ മദ്യം കഴിച്ചുള്ള മരണം വലിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കയാണ്.
ഫോറൻസിക് സയൻസ് ലാബിന്റെ സമഗ്രമായ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ.സംഭവത്തില്‍ ദെഹ്ഗാം തഹ്സിലിലെ രാഖിയാല്‍ പോലീസ് സ്റ്റേഷനില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.