KeralaNEWS

ശബരിമല തീർത്ഥാടകരുടെ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് 

രുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

നിലയ്‌ക്കലില്‍ നിന്നും തീര്‍ത്ഥാടകരെ കയറ്റാൻ പോയ മിനി ബസും പമ്ബയില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‍ആര്‍ടിസി
സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Signature-ad

മിനി ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തില്‍  ഇയാളുടെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി,റാന്നി താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Back to top button
error: