IndiaNEWS

ഡ്രൈവര്‍ ഉറങ്ങിപ്പോയി; ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസ്സിന് തീപിടിച്ച്‌ യുവതിക്കു ദാരുണാന്ത്യം

ഹൈദരബാദ്: ബസിന് തീപിടിച്ച്‌ യാത്രക്കാരി വെന്തുമരിച്ചു.തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ബസ് പൂര്‍ണമായി കത്തിനശിച്ചു.

ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ആകെ മുപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

Signature-ad

ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച്  വാഹനം മറിയുകയും തീ പിടിക്കയുമായിരുന്നു.

Back to top button
error: