NEWS
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്ന പേരിൽ ആചരിക്കാൻ കേന്ദ്ര സർക്കാർ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ പങ്കാളിയായ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്ന പേരിൽ ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആര്‍ക്ക് മുൻപിലും കീഴടങ്ങാത്ത ആദർശധീരനായ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ട്ടാണ് അദ്ദേഹത്തിൻറെ ജന്മദിനം ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചത്.
രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിൻറെ നിസ്വാർത്ഥമായ സേവനം എല്ലാവരും ഓർമിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ജനുവരി 23 പരാക്രം ദിവസായി ആചരിക്കാൻ തീരുമാനിച്ചതെന്ന് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.