KeralaNEWS

മോഷണക്കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി പിടിയില്‍

കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങള്‍ക്കകം അറസ്റ്റ് ചെയ്ത് പൊലീസ്.ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആതിഫ ഖാട്ടൂണിനെയാണ് (24) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലാട് സെന്റ് പോള്‍സ് പള്ളിയുടെ സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഒരുമാസമായി വീട്ടുജോലി ചെയ്തു വരുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വീട്ടുകാര്‍ അമ്മയെ തനിച്ചാക്കി ആശുപത്രിയില്‍ പോയ സമയത്ത് അലമാരയില്‍നിന്ന് 1,40,000 രൂപയും അമ്മയുടെ കഴുത്തില്‍ കിടന്ന മൂന്നുപവന്‍റെ മാലയും മോഷ്ടിക്കുകയായിരുന്നു.

വിവരം അറിഞ്ഞതോടെ കോട്ടയം ടൗണ്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ തിരച്ചിലില്‍ ഇവരെ മാലയും പണവുമായി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു.

Signature-ad

ഈസ്റ്റ് എസ്.എച്ച്‌.ഒ യു. ശ്രീജിത്, എസ്.ഐമാരായ ദിലീപ് കുമാര്‍, സന്ദീപ്, സജി എം.പി, ബിജുമോൻ നായര്‍, സി.പി.ഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്, ഗിരീഷ് കുമാര്‍, അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: