KeralaNEWS

കിളിമാനൂരില്‍ ബൈക്ക് ഇടിച്ച്‌ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ ബൈക്ക് ഇടിച്ച്‌ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം.മറവക്കുഴി ശ്രീധന്യത്തില്‍ ഗിരിജ(70) ആണ് മരിച്ചത്.

കിളിമാനൂരിന് സമീപം തട്ടത്തുമലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ലാബില്‍ പോകുന്നതിനായി തട്ടത്തുമലയില്‍ എത്തി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Signature-ad

ഉടന്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: