KeralaNEWS

കോ​ഴ​ഞ്ചേ​രി-വാ​ഴക്കുന്നം-​റാ​ന്നി പാ​ത​യി​ല്‍ ഗ​താ​ഗ​തം നി​ല​ച്ചി​ട്ട് ഒ​രു​വ​ര്‍ഷം; സമാന്തര പാതയുമില്ല

റാന്നി:തി​ര​ക്കേ​റി​യ കോ​ഴ​ഞ്ചേ​രി-വാ​ഴക്കുന്നം-​റാ​ന്നി പാ​ത​യി​ല്‍ ഗ​താ​ഗ​തം നി​ല​ച്ചി​ട്ട് ഒ​രു​വ​ര്‍​ഷമാകാൻ ദിവസങ്ങൾ മാത്രം.കീക്കൊഴൂരിന് സമീപം പുതമൺ പാലത്തിലുണ്ടായ വിള്ളലിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കുമടക്കം ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഒരു പാതയാണിത്.പുതമൺ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ നിർമ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്.
2023 ജ​നു​വ​രി 25നാ​ണ് പു​ത​മ​ണ്‍ പാ​ലം ത​ക​ര്‍​ന്ന​ത്. പി​റ്റേ​ന്നു മു​ത​ല്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തവും നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ പേ​രൂ​ര്‍​ച്ചാ​ല്‍ പാ​ലം, ചെ​റു​കോ​ല്‍​പ്പു​ഴ വ​ഴി തി​രി​ച്ചു​വിടുകയായിരുന്നു .​ തി​ര​ക്കേ​റി​യ പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ത​ട​സം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം അ​ന്നേ ഉ​യ​ര്‍​ന്ന​താ​ണ്.എന്നാൽ ഒ​രു വ​ര്‍​ഷ​മെ​ത്തു​മ്പോ​ഴും പ​ണി​ക​ള്‍ ഇവിടെ ഇ​ഴ​യു​ക​യാ​ണെ​ന്ന് ​ നാ​ട്ടു​കാ​ർ പറയുന്നു .പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് പ​ണി​ക​ള്‍ വൈ​കി​പ്പി​ച്ച​തെന്നാണ് സൂചന.
താ​ത്കാ​ലി​ക പാ​ല​ത്തി​നാ​യി 30.5 ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് അ​നു​വ​ദി​ച്ച​ത്. താ​ത്കാ​ലി​ക പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി സ​മീ​പ​സ്ഥ​ലം ഭൂ​ഉ​ട​മ വി​ട്ടു​ന​ല്കിയെങ്കിലും, പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ വീ​ണ്ടും വൈ​കി. പു​ത​മ​ണ്‍ പാ​ല​ത്തോ​ടു ചേ​ര്‍​ന്നു​ള്ള തോ​ട്ടി​ല്‍ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചും ഇ​രു​വ​ശ​ങ്ങ​ളി​ലും റോ​ഡ് നി​ര്‍​മി​ച്ചും പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്നതാണ് പ​ദ്ധ​തി.
താ​ത്കാ​ലി​ക പാ​ത​യ്ക്കാ​യി തോ​ട്ടി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി എ​ട്ട് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചു. അ​വ​യ്ക്കു മു​ക​ളി​ല്‍ ക​രി​ങ്ക​ല്ലി​ട്ട് ഉ​റ​പ്പി​ച്ചു. പി​ന്നീ​ടാ​യി​രു​ന്നു കോ​ണ്‍​ക്രീ​റ്റിം​ഗ്. വാ​ഹ​ന​ങ്ങ​ള്‍ വ​ശം ചേ​ര്‍​ക്കാ​തി​രി​ക്കാ​ന്‍ 3.80 മീ​റ്റ​ര്‍ വീ​തി​യി​ല്‍ അ​തി​രു​ക​ല്ലു​ക​ളും കോ​ണ്‍​ക്രീ​റ്റി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ ഇ​രു​വ​ശ​ത്തും 60 മീ​റ്റ​റോ​ളം വീ​തം നീ​ള​ത്തി​ലാ​ണ് താ​ത്കാ​ലി​ക റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
തോ​ടി​നു മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് പൂ​ര്‍​ത്തി​യാ​ക്കി രണ്ടാ​ഴ്ചയ്ക്കുള്ളിൽ ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എന്നാൽ പണികൾ ഇനിയും ബാക്കിതന്നെയാണ്.
ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കു കാ​ല​ത്തു പോ​ലും താ​ത്കാ​ലി​ക പാ​ത പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. ഏ​റ്റ​വു​മ​ധി​കം തീ​ര്‍​ഥാ​ട​ക​ര്‍ മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യി​ലാ​ണ് ഒരു വർഷത്തിലേറെയായി ഗ​താ​ഗ​തം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
നേരത്തെ സ്ഥിരം ഗതാഗത കുരുക്കിനെ തുടർന്ന്  2018 ഓഗസ്റ്റിലാണ് പുതമൺ പാലം വീതികൂട്ടി പുതുക്കി പണിതത്. എന്നാൽ പഴയ പാലത്തിൽ കാര്യമായ പണികൾ ഒന്നും ചെയ്യാതെ വശങ്ങളിൽ കോൺക്രീറ്റ് പാളികൾ സ്ഥാപിച്ച്  വീതി വർധിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്. നേരത്തെ തന്നെ നാട്ടുകാരും യാത്രക്കാരും പാലത്തിന്‍റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ധരിപ്പിച്ചതായി പറയുന്നു. ആശങ്ക അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട പ്രാധാന്യം നല്‍കി പാലത്തിന്‍റെ സുരക്ഷ ഉറപ്പു വരുത്താന്‍ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Back to top button
error: