Fiction

അറിവും അച്ചടക്കവും എപ്പോഴും വഴി കാട്ടിയാകട്ടെ, ഇല്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥം

വെളിച്ചം

ഒരു ഇന്റര്‍വ്യൂ നടക്കുകയാന്ന് അവിടെ.  അയാള്‍ തന്റെ ഊഴവും കാത്തിരിക്കുന്നു. അയാള്‍ ചിന്തിച്ചു: ഈ ജോലി കിട്ടിയിട്ട് വേണം വേറൊരു വീടെടുത്ത് താമസിക്കാന്‍.  തന്റെ അച്ഛനമ്മമാര്‍ ചെറിയകാര്യത്തിന് പോലും വാശിപിടിക്കുകയും വഴുക്കുണ്ടാക്കുകയും ചെയ്യുന്നു. ഫാനും ലൈററും ഒഫാക്കണം, എല്ലാം അതാതിന്റെ സ്ഥാനത്ത് വെക്കണം എന്നൊക്കെയാണ് ശാഠ്യങ്ങൾ. തനിക്ക് മടുത്തു…
അപ്പോഴാണ് അയാളുടെ ഇന്റര്‍വ്യൂ ടൈം ആയെന്ന് ഓഫീസില്‍ നിന്നും അറിയിച്ചത്.  അവിടേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഹാളിലുളള ടാപ്പില്‍ നിന്നും വെള്ളം ചോരുന്നത് അയാള്‍ കണ്ടത്.  അത് അടച്ചിട്ടുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു ഫാന്‍ കറങ്ങുന്നു.  അയാള്‍ അത് ഓഫാക്കി. മുകളിലേക്ക് കയറുമ്പോള്‍ വഴിയില്‍ ഒരു കസേര കിടക്കുന്നുണ്ടായിരുന്നു.  അത് ഒരു വശത്തേക്ക് ഒതുക്കിയിട്ട ശേഷമാണ് അയാള്‍ ഇന്റര്‍വ്യൂ റൂമിലേക്ക് കയറിയത്. അപ്പോള്‍ അഭിമുഖം നടത്തുന്നവര്‍ പറഞ്ഞു:

Signature-ad

“താങ്കള്‍ നാളെ മുതൽ ജോലിയില്‍ പ്രവേശിക്കൂ..”

അത്ഭുതപ്പെട്ടു നിന്ന അയാളോട് അവര്‍ പറഞ്ഞു:

“താങ്കളുടെ നല്ല ശീലങ്ങളും മൂല്യങ്ങളും ഞങ്ങള്‍ ക്യാമറിയിലൂടെ കണ്ടു…”

തിരിച്ചുവീട്ടിലെത്തിയ അയാള്‍ തന്റെ അച്ഛനോടും അമ്മയോടും ക്ഷമ ചോദിച്ചു.
നമ്മള്‍ നേടിയ പാണ്ഡിത്യവും പാടവവും നിത്യ ജീവിതത്തില്‍ ഉപയോഗപ്പെടുന്നില്ല എങ്കില്‍ അവകൊണ്ട് എന്താണ് പ്രയോജനം.  ഏതൊരറിവിലും അനുകമ്പ ഇല്ലെങ്കില്‍ ആ അറിവ് വ്യര്‍ത്ഥമാണ്.  അറിവ് വെളിച്ചമാകട്ടെ… ആ വെളിച്ചം നമ്മെ നയിക്കട്ടെ .

ശുഭദിനം.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: