ഇടുക്കി: കോട്ടയം – കുമളി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു.
വ്യാഴാഴ്ച്ചയാണ് സംഭവം.
ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലേക്കായിരുന്നു ഒന്നിന് പിറകെ ഒന്നായി കൂറ്റൻ പാറക്കല്ലുകൾ ഉരുണ്ടുവീണത്.
പീരുമേട് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.സംഭവം നടക്കുമ്ബോള്‍ ഈ വഴി വാഹനങ്ങള്‍ വരാതിരുന്നത് മൂലം വന്‍ ദുരന്തമാണ് വഴി മാറിയത്.
കല്ലുകള്‍ പതിക്കുന്നതിനു മുന്‍പ് നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.