ന്യൂഡൽഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തം.ഇന്ന് പുലര്‍ച്ചെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ടീച്ചിംഗ് ബ്ലോക്കിലെ ഡയറക്ടറുടെ ഓഫീസിനുള്ളിലാണ് തീപിടിത്തമുണ്ടായത്.
ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രാവിലെ ഏഴിനു മുൻപ് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.