ന്യൂഡൽഹി: ജോലിക്കിടെ മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം.
തിരുവല്ലം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന് ശൈലേന്ദ്രന് നായരുടെയും ലതയുടെയും മകന് ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെ ജോലി സ്ഥലമായ ജറോബയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ അനിഷ്മ. നാല് മാസം മുമ്ബാണ് ശരതിന്റെയും അനിഷ്മയുടെയും വിവാഹം നടന്നത്. ശേഷം ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ ശരത് ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.