IndiaNEWS

മുസ്ലീംലീഗ് ജമ്മുകശ്മീരിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി

ദില്ലി: മുസ്ലീംലീഗ് ജമ്മുകശ്മീരി(മസ്രത് ആലം)നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സംഘടന ദേശവിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ​ഗുരുതരമായ ആരോപണങ്ങളാണ് സംഘടനക്കെതിരെ കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ പാക്കിസ്താനോട് ചേർക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടന ഇടപെടുന്നുവെന്നും കേന്ദ്രം പറയുന്നു. ഭീകര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു, ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

Back to top button
error: