ആലപ്പുഴയിൽ 400 രൂപയ്ക്ക് 5 മണിക്കൂർ കിടിലൻ ബോട്ട് യാത്ര.
600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം.അറിയാം കേരള സർക്കാരിന്റെ വേഗ ബോട്ട് സർവീസിനെപ്പറ്റി..
ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉൾപ്പെടെ മൊത്തം 120 സീറ്റുകളാണുള്ളത്. മുൻകൂട്ടി ബുക്ക് ചെയ്യണം.
രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണലിൽ കൃത്യം ഒരുമണിക്ക് എത്തും. പാതിരാമണലിൽ ഒരുമണിക്കൂർ വെയ്റ്റിങ് ഉണ്ട്. കുടുംബശ്രീയുടെ അടിപൊളി ഊണ് ഇവിടെ നിന്നും കഴിക്കാം.100 രൂപയാണ് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.
2.00 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്…
കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും. പലതരം പക്ഷികളെ ഈ യാത്രയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും..
3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും…
വൈകിട്ട് 4.00 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും..
11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തും.ഒരു ദിവസം കുറഞ്ഞ ചിലവിൽ കായൽ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച…
Booking contact:
9400050322
9400050325