SportsTRENDING

മഹേന്ദ്ര സിങ് ധോണിക്ക് ആദരം; ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിച്ച്‌ ബിസിസിഐ

മുംബൈ: മഹേന്ദ്ര സിങ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിച്ച്‌ ബിസിസിഐ. ഈ നമ്ബര്‍ ജേഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചു.

ഭാരതത്തിന് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ എന്നതടക്കമുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബിസിസിഐ വിഖ്യാതമായ ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിക്കുന്നത്.ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ തീരുമാനം.

Signature-ad

നേരത്തെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ െതണ്ടുല്‍ക്കറുടെ പത്താം നമ്ബര്‍ ജേഴ്‌സിയും ബിസിസിഐ പിന്‍വലിച്ചിരുന്നു. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്ബര്‍ ജേഴ്‌സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്.

ഐസിസി നിയമപ്രകാരം ഒന്നു മുതല്‍ 100വരെയുള്ള നമ്ബറുകളാണ് കളിക്കാര്‍ക്ക് ജേഴ്‌സി നമ്ബറായി തെരഞ്ഞെടുക്കാന്‍ കഴിയുക. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ഭാരത ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സമീപകാലത്ത് അവസരം നല്‍കുന്നതിനാല്‍ 60 ഓളം ജേഴ്‌സി നമ്ബറുകള്‍ ഓരോ കളിക്കാരും ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ ഭാരത ടീമില്‍ അരങ്ങേറുന്ന പല കളിക്കാര്‍ക്കും അവരുടെ ഇഷ്ട ജേഴ്‌സി നമ്ബര്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഇതിനിടെയാണ് പത്തിന് പുറമെ ഏഴാം നമ്ബര്‍ ജേഴ്‌സിയും ബിസിസിഐ പിന്‍വലിക്കുന്നത്.

Back to top button
error: