KeralaNEWS

ശബരി റെയിൽപാത അട്ടിമറിക്കാൻ വീണ്ടും ശ്രമം 

പത്തനംതിട്ട:ലക്ഷക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ക്കു പ്രയോജനമാകേണ്ട അങ്കമാലി – എരുമേലി ശബരി റെയില്‍പ്പാത പദ്ധതി അനിശ്ചിതത്വത്തിലാക്കി മറ്റൊരു പദ്ധതിയുമായി കേന്ദ്ര സർക്കാർ.

 ചെങ്ങന്നൂര്‍-പമ്ബ (75 കിലോമീറ്റര്‍) പുതിയ പാതയുടെ അന്തിമ സര്‍വേയ്‌ക്കാണ് കേന്ദ്രം അനുമതി നല്കിയത്.പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ സര്‍വേയും തുടങ്ങിയിട്ടുണ്ട്.

Signature-ad

1997ല്‍ പ്രഖ്യാപിച്ച അങ്കമാലി – എരുമേലി പദ്ധതിക്ക് റെയില്‍വെ 264 കോടി രൂപയാണ് ഇതിനകം ചെലവാക്കിയിട്ടുള്ളത്. അങ്കമാലി-പെരുമ്ബാവൂര്‍ 17 കിലോമീറ്ററില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു.

അങ്കമാലി-എരുമേലി 111 കിലോമീറ്റര്‍ പദ്ധതിയുടെ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കെ റയിൽ ലിമിറ്റഡ് അടുത്തിടെ വീണ്ടും തയ്യാറാക്കി കേന്ദ്രത്തിന് കൈമാറിയിരുന്നു. പദ്ധതിച്ചെലവ് 3,726.95 കോടിയായി വർധിച്ചതിന്റെ നേർപകുതി സംസ്ഥാന സർക്കാർ വഹിക്കാമെന്നും അറിയിച്ചിരുന്നു.എന്നിരിക്കെയാണ് ശബരിമല തീർത്ഥാടകർക്കുൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിക്ക് കേന്ദ്ര സർക്കാർ തന്നെ തുരങ്കം വച്ചിരിക്കുന്നത്.

Back to top button
error: