KeralaNEWS

കരിങ്കൊടി കാണിക്കാനും, ഷൂ എറിയാനുമൊക്കെ വരുന്നവരുടെ പിറകില്‍ ക്യാമറ എങ്ങനെ വരുന്നു:  ഗണേഷ് കുമാര്‍

കൊല്ലം: നവകേരളാ യാത്രയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ ഗണേഷ് കുമാര്‍ എംഎല്‍എ.

 കരിങ്കൊടി കാണിക്കാനും, ഷൂ എറിയാനും വരുന്നവരുടെ പിറകില്‍ ക്യാമറ എങ്ങനെ വരുന്നുവെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.

വിമര്‍ശനം കൊണ്ട് വലിയ പബ്ലിസിറ്റിയാണ് നവകേരളാ യാത്രക്ക് ലഭിച്ചതെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടാണ് യാത്ര മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

‘മുഖ്യമന്ത്രി സഞ്ചരിക്കാൻ ബസ് വാങ്ങി അതില്‍ ഒരു ശുചിമുറിവച്ചു എന്താണ് തെറ്റ്. മൂന്ന് വനിതാ മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസല്ലെ അത്. കെഎസ്‌ആര്‍ടിസിക്ക് ഒരു ബസ് കൂടി ലഭിച്ചു. ബസിലെ ആഡംബരം എന്ന പേരില്‍ മാധ്യമങ്ങളുടെ വിമര്‍ശനം ഇതൊക്കെ അതിര് കടന്നതാണ്. ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചൊറ് വിതരണത്തെ വരെ വിമര്‍ശിക്കുന്നവരെ ജനം തള്ളിക്കളയും. കൊവിഡ് സമയത്ത് വീട് വീടാന്തരം ഭക്ഷണം എത്തിച്ചും. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചവരുമാണ് എല്‍ഡിഎഫിൻ്റെ പ്രവര്‍ത്തകര്‍.ആ സമയത്ത് ഫേസ്ബുക്കിലൂടെ തള്ളിയവരാണ് യൂത്ത് കൊണ്‍ഗ്രസുകാര്‍,’ ഗണേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: