KeralaNEWS

തിരുവനന്തപുരം – കോഴിക്കോട് ഒരു മണിക്കൂറിനുള്ളിൽ എത്താൻ എയർ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്.

തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂറിനുള്ളില്‍ കോഴിക്കോട് എത്താൻ കഴിയുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഡിസംബര്‍ 14 മുതല്‍ പുതിയ സര്‍വീസിന് തുടക്കമാകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടായിരിക്കുക.

Signature-ad

തിരുവനന്തപുരത്ത് നിന്ന് രാവിലെ 6:45നാണ് വിമാനം പുറപ്പെടുക. ഇത് 7:45-ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ചുള്ള സര്‍വീസ് കോഴിക്കോട് നിന്ന് രാത്രി 8:00 മണിക്ക് പുറപ്പെട്ട് 9:05-ന് തിരുവനന്തപുരത്ത് എത്തുന്നതാണ്.

Back to top button
error: