യൂട്യൂബില്‍ 6 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർ മാള്‍തി ദേവിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡൽഹി സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് മാള്‍തി ദേവിയെ മരിച്ച നിലയിൽ കണ്ടത്. സ്ത്രീധന കൊലപാതകമെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന് പൊലീസിന് പരാതി നല്കി.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. മഹുലി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പിതാവ് ദീപ് ചന്ദ് ചൗഹാനില്‍ നിന്ന് പരാതി ലഭിച്ചെന്ന് എ.എസ്.പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും എ എസ് പി പറഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാല്‍തി ദേവിയുടെ ഭര്‍ത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.