മമ്മൂട്ടി കൈപിടിച്ച് മലയാള സിനിമയിലേയ്ക്ക് ആനയിച്ച സംവിധായകർ
കെ.വി അനിൽ
ഏത് വൻമരവും പിറക്കുന്നത്
ഒരു ചെറിയ വിത്തിൽ നിന്നാണ്.
പക്ഷേ, ഗുണമേന്മയുള്ള വിത്ത് കണ്ടെത്താൻ നല്ല കഴിവ് വേണം.
വെള്ളവും വളവും കൊടുത്ത് അതിനെ പരിപാലിക്കാൻ നല്ലൊരു മനസ്സ് വേണം.
അങ്ങനെ നോക്കിയാൽ മലയാള സിനിമയിലെ മികച്ച ഒരു കർഷകൻ ആണ് മമ്മൂട്ടി…
നൂറ് മേനി ഫലം തന്ന വിത്തുകൾ മാത്രം വിതച്ച കർഷകശ്രീ !
* * *
വർഷങ്ങൾക്ക് മുമ്പ്…
ഇന്നത്തെ ഒരു പ്രശസ്ത സംവിധായകൻ, എഴുതി പൂർത്തിയാക്കിയ സ്വന്തം തിരക്കഥയുമായി മമ്മൂട്ടിയെ കാണാൻ ചെല്ലുന്നു.
തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ചോദിക്കുന്നു :
“ആരാണ് സംവിധായകൻ….?”
തിരക്കഥാകൃത്ത് ഒന്നു പകച്ചു.
ഉടൻ തന്നെ മമ്മൂട്ടിയുടെ മറുപടി വന്നു:
” നിങ്ങള് തന്നെ ചെയ്താൽ മതി ”
അങ്ങനെ മലയാള സിനിമയുടെ ദൃശ്യ വിസ്മയത്തിലേക്ക് പുതിയ മിഴികൾ തുറന്നു.
സിനിമയുടെ പേര് : ‘കാഴ്ച’
സംവിധായകന്റെ പേര് ബ്ലെസ്സി !
‘ഒരു സന്ദേശം കൂടി ‘ എന്ന സിനിമയിലൂടെ കൊച്ചിൻ ഹനീഫയിലൂടെ തുടങ്ങി ഡിനു ഡെന്നിസിന്റെ ‘ബസൂക്ക’യിൽ വരെ എത്തി നിൽക്കുന്നു മമ്മൂട്ടിയുടെ ടാലന്റ് ഹണ്ട് !
മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി
അമ്പതോളം നവാഗത സംവിധായകരെ മമ്മൂട്ടി സിനിമയുടെ വെള്ളിവെളിച്ചത്തിൽ കൈപിടിച്ചു കൊണ്ടു വന്ന് നിർത്തിയിട്ടുണ്ട്.
‘പുഴു’ എന്ന സിനിമയിലൂടെ രത്തിന, ‘വിശ്വതുളസി ‘ എന്ന തമിഴ് സിനിമയിലൂടെ സുമതി റാം എന്നീ വനിതാ സംവിധായകർക്കും
മമ്മൂട്ടി അരങ്ങേറ്റത്തിന് അവസരം നൽകി.
തമിഴിൽ ലിങ്കുസാമി, ടി. അരവിന്ദ്
ധരണി, തെലുങ്കിൽ – മഹി, ഹിന്ദിയിൽ ബാപ്പാദിത്യ എന്നിവരും മമ്മൂട്ടി കണ്ടെത്തിയ സംവിധായകർ ആണ്.
മലയാളത്തിലേക്ക് വന്നാൽ
കെ.മധു – ‘മലരും കിളിയും’
തേവലക്കര ചെല്ലപ്പൻ –
‘ആളൊരുങ്ങി അരങ്ങൊരുങ്ങി’
ഡെന്നീസ് ജോസഫ് ‘മനു അങ്കിൾ’
ജി.എസ്. വിജയൻ – ചരിത്രം
ജോമോൻ – സാമ്രാജ്യം.
ലോഹിതദാസ് – ഭൂതക്കണ്ണാടി
ലാൽ ജോസ് –
ഒരു മറവത്തൂർ കനവ്.
പ്രമോദ് പപ്പൻ – വജ്രം
സഞ്ജീവ് ശങ്കർ – അപരിചിതൻ
ബ്ലെസി – കാഴ്ച
അൻവർ റഷീദ് – രാജമാണിക്യം
അമൽ നീരദ് – ബിഗ് ബി
എം മോഹൻ – കഥ പറയുമ്പോൾ
തോമസ് സെബാസ്റ്റ്യൻ –
മായാ ബസാർ
ആഷിഖ് അബു- ഡാഡി കൂൾ
വൈശാഖ്- പോക്കിരി രാജ
മാർട്ടിൻ പ്രക്കാട്ട് – ബെസ്റ്റ് ആക്ടർ
സോഹൻ സീനുലാൽ – ഡബിൾസ്
ബാബു ജനാർദ്ദനൻ –
ബോംബേ മാർച്ച് 12
അനൂപ് കണ്ണൻ –
ജവാൻ ഓഫ് വെള്ളിമല
മാർത്താണ്ഡൻ –
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
പ്രമോദ് പയ്യന്നൂർ –
ബാല്യകാലസഖി
ഷിബു ഗംഗാധരൻ –
പ്രെയ്സ് ദ ലോർഡ്
അജയ് വാസുദേവ് – രാജാധിരാജ
നിതിൻ രൺജി പണിക്കർ – കസബ
ഹനീഫ് അദാനി – ദ ഗ്രേറ്റ് ഫാദർ
ശ്യാംദത്ത് – സ്ട്രീറ്റ് ലൈറ്റ്
ശരത് സനിത് – പരോൾ
ഷാജി പാടൂർ –
അബ്രഹാമിന്റെ സന്തതികൾ
സേതു – ഒരു കുട്ടനാടൻ ബ്ലോഗ്
ശങ്കർ രാമകൃഷ്ണൻ –
പതിനെട്ടാം പടി.
ജോഫിൻ. റ്റി.ചാക്കോ – ദി പ്രീസ്റ്റ്
റോബി വർഗീസ് രാജ് –
കണ്ണൂർ സ്ക്വാഡ്
ഡിനു ഡെന്നീസ് – ബസൂക്ക
പ്രതിഭകളെ കണ്ടെത്താനുള കഴിവാണ് മമ്മൂട്ടിയെ താര രാജാക്കന്മാർക്കിടയിൽ ചക്രവർത്തി ആക്കുന്നത്.
അക്കൗണ്ടിലെ അക്കങ്ങളുടെ പെരുക്കമോ…
കാരവാനിന്റെ സ്വകയർ ഫീറ്റ് കണക്കോ ഗാരേജിലെ ലക്ഷറി കാറുകളുടെ എണ്ണമോ അല്ല ഈ മനുഷ്യന്റെ കണ്ണിൽ.
പട്ടാപ്പകൽ മനുഷ്യനെ കണ്ടെത്താൻ
റാന്തൽ വിളക്കുമായി നടന്ന ഡയോജനസിനെ പോലെ
പുതു തലമുറയുടെ ശ്വാസത്തിലെ
പ്രതിഭയുടെ അളവ് കണ്ടെത്താൻ ഒരു ബ്രീത്ത് അനലൈസറുമായി
‘അഹങ്കാരിയായ ഈ സുന്ദരൻ ‘ ഇവിടെയുണ്ട്.
WHO IS THE NEXT ONE ?
കാത്തിരിക്കാം…
കഥ തുടരുകയാണ്…!