ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ ഡിസ്നി+ ഹോട്ട് സ്റ്റാറില്‍ തത്സമയം കണ്ടത് 5.3 കോടി ആളുകള്‍.പത്ത് ദിവസം മുൻപ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ 4.4 കോടി കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഡിസ്നി+ ഹോട്ട് സ്റ്റാര്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സ്ട്രീമിംഗ് സൗജന്യമായി ലഭ്യമാക്കിയിരുന്നു. പരസ്യങ്ങളുടെ പിന്തുണയൊടെയാണ് ഇത് സാധ്യമാക്കിയത്.പ്ലാറ്റ്‌ഫോം കൂടതല്‍ പേരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സൗജന്യ സംപ്രക്ഷേണം.
ഇത്തരം ഇവന്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നത് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന് ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ മേധാവി സജിത്ത് ശിവാനന്ദൻ പറഞ്ഞു.
പ്രോ കബഡി ലീഗിന്റെ പത്താം സീസണ്‍ 2023 ഡിസംബര്‍ 2 മുതല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും സൗജന്യ ലഭ്യമാകുമെന്നും ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കബഡി, രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ കായിക വിനോദമാണെന്നും സജിത്ത് കൂട്ടിച്ചേർത്തു.