ലഖ്നൗ:ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ 12 വയസ്സുകാരിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയ ശേഷം വനത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ പറഞ്ഞു.
വീട്ടില്‍ നിന്ന് അല്‍പം അകലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.