KeralaNEWS

സംസ്ഥാനത്തെ ആശ അംഗൻവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ആശ അംഗൻവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു.ആശ ജീവനക്കാർക്കെല്ലാം 1000 രുപയും പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അംഗൻവാടി വർക്കർ, ഹെൽപ്പർ വിഭാഗം ജീവനക്കാർക്ക് 1000 രൂപയും പത്തു വർഷത്തിൽ താഴെ സേവനമുള്ളവർക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്.
62,852 അംഗൻവാടി ജീവനകാർക്കും 26,125 ആശ ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും.

Back to top button
error: