കോഴിക്കോട്: ക്രെെസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്രായേൽ അനുകൂല റാലി നടത്താൻ ബിജെപി.
കോഴിക്കോട് സി പി എമ്മും മുസ്ലീം ലിഗും പലസ്തീന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ഈ മാസം 23ന് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാനൊരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് ബി ജെ പിയുടെ ഈ നീക്കം.
ഹമാസിന്റെ ഭീകര പ്രവര്‍ത്തനത്തിനെതിരെ ബി ജെ പി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനവും ഇസ്രായേൽ അനുകൂല റാലിയും ഡിസംബര്‍ രണ്ടിന് വെെകിട്ട് മുതലക്കുളത്ത് നടത്താനാണ് തീരുമാനം.സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.