NEWSWorld

കുട്ടികളുടെ കളിസ്ഥലത്തും, നീന്തല്‍ കുളത്തിന് സമീപവും ഹമാസ് റോക്കറ്റ് ലോഞ്ചറുകള്‍

ടെൽ അവീവ്: ഗാസയില്‍ കരയുദ്ധം രൂക്ഷമായി തുടരുമ്ബോള്‍, കുട്ടികളുടെ കളിസ്ഥലത്തും, നീന്തല്‍ കുളത്തിനു സമീപവും ഹമാസ് റോക്കറ്റ് ലോഞ്ചറുകള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം.

ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍, സിവിലിയൻ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈനികര്‍ റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പങ്കിട്ടു. ഇസ്രായേല്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ റോക്കറ്റ് തൊടുത്തുവിടാൻ ഭീകരസംഘം ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കുട്ടികളുടെ നീന്തല്‍ക്കുളത്തില്‍ നിന്ന് അഞ്ച് മീറ്ററും (16 അടി) വടക്കൻ ഗാസ മുനമ്ബിലെ റെസിഡൻഷ്യല്‍ ഹോമുകളില്‍ നിന്ന് 30 മീറ്ററും അകലെ നാല് ഭൂഗര്‍ഭ ലോഞ്ചറുകള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പുറത്ത് വിട്ടു. കുട്ടികളുടെ കളിസ്ഥലത്തും അമ്യൂസ്‌മെന്റ് പാര്‍ക്ക് കോമ്ബൗണ്ടിലും നിരവധി റോക്കറ്റ് ലോഞ്ചറുകളും സൈന്യം കണ്ടെത്തിട്ടുണ്ട്.

Signature-ad

ഹമാസ് ഭീകര സംഘടന സിവിലിയൻ ജനതയെ തീവ്രവാദ ആവശ്യങ്ങള്‍ക്കായി മനുഷ്യകവചമായി നിരന്തരം ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്ന്, ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: