NEWSSports

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടവുമായി ഗ്ലെൻ മാക്സ്വെല്‍

കൂട്ടാളികളെല്ലാം തോറ്റു മടങ്ങിയപ്പോഴും തോല്‍ക്കാൻ മനസില്ലാതെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടം നയിച്ച്‌ ഗ്ലെൻ മാക്സ്വെല്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്.

വെറും 128 പന്തുകളില്‍ നിന്നായിരുന്നു താരം 201 റണ്‍സ് അടിച്ചെടുത്തത്. ഇന്നിംഗ്സില്‍ 10 കൂറ്റൻ സിക്സറുകളും 21 ഫോറുകളും ഉള്‍പ്പെട്ടിരുന്നു.

അതേസമയം കന്നി ലോകകപ്പ് സെഞ്ചുറി നേട്ടവുമായി ഇബ്രാഹിം സദ്രാൻ (129) അഫ്ഗാന് മികച്ച സ്കോറാണ് സമ്മാനിച്ചത്. 292 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കംഗാരുപ്പടയ്ക്ക് തുടക്കം പിഴച്ചു. 18.3 ഓവറില്‍ 7 വിക്കറ്റിന് 91 എന്ന നിലയില്‍ പതറിയ ഓസീസ് പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസിനൊപ്പം ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ റണ്‍ ചേസാണ് നടത്തിയത്.

Signature-ad

 

ഓസീസിനെ വിജയിപ്പിച്ച ഗ്ലെൻ മാക്സ്വെല്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ട്രോളുകളിലും അദ്ദേഹം നിറയുകയാണ്. ഓട്ടം ഉപേക്ഷിച്ച്‌ സ്റ്റാൻഡ് ആൻഡ് ഡെലിവര്‍ ശൈലിയില്‍ മാക്സി പുറത്തെടുത്ത ഗെയിം സ്റ്റൈല്‍ ലോക ക്രിക്കറ്റ് നിലനില്‍ക്കുന്നിടത്തോളം കാലം കാണികളുടെ മനസില്‍ മായാതെ നില്‍ക്കും.

Back to top button
error: