NEWS

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം തുറന്നുപറഞ്ഞ് ജസ്റ്റിസ് കെമാൽ പാഷ, താല്പര്യം യുഡിഎഫിനോട്‌

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്പര്യം തുറന്നുപറഞ്ഞ് ജസ്റ്റിസ് കമാൽ പാഷ. തന്റെ താല്പര്യം യുഡിഎഫിനോട്‌ ആണ്. യുഡിഎഫ് ക്ഷണിച്ചാൽ മത്സരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും കെമാൽ പാഷ പറഞ്ഞു.

ബിജെപിയോടും അവരുടെ ഭരണരീതിയോടും താൽപര്യമില്ല. തുറന്നടിച്ചു പറയുന്നതുകൊണ്ട് എൽഡിഎഫിന് തന്നോട് താൽപര്യമില്ലെന്നും കെമാൽപാഷ പറഞ്ഞു. നിയമസഭയിൽ എത്തിയാൽ നിരവധി കാര്യങ്ങൾ ചെയ്യാനാകും. എറണാകുളത്ത് മത്സരിക്കാനാണ് തന്റെ താൽപര്യമെന്നും കെമാൽപാഷ വ്യക്തമാക്കി. എംഎൽഎ ആയാൽ താൻ ശമ്പളം വാങ്ങില്ല എന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കഴിഞ്ഞ കുറച്ചു കാലമായി പൊതുരംഗത്ത് പ്രസ്താവന കൊണ്ടും പ്രവർത്തനം കൊണ്ടും സജീവമാണ് ജസ്റ്റിസ് കെമാൽപാഷ. വി ഫോർ കൊച്ചി വൈറ്റില മേൽപ്പാലം ബലമായി തുറന്നതിനെക്കുറിച്ച് കെമാൽപാഷ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. അരാജകത്വത്തെ പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് നൽകിയ മറുപടി.

Back to top button
error: