തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക-യു.കെ കരിയർ ഫെയർ കൊച്ചിയിൽ. നോർക്ക റൂട്ട്സ് യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ.
ഡോക്ടർമാർ-യു.കെ (ഇംഗ്ലണ്ട്): സൈക്രാട്രി വിഭാഗത്തിൽ ഡോക്ടർമാർക്ക് നിരവധി അവസരങ്ങളാണ് യു.കെ യിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.
ഡോക്ടർമാർ-യു.കെ (വെയിൽസ്): സീനിയർ ക്ലിനിക്കൽ ഫെല്ലോ ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം. PLAB നിർബന്ധമില്ല. സ്പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തിൽ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാൽ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ [email protected].