IndiaNEWS

രാജ്യത്ത് കുതിച്ചുയർന്ന് ഉള്ളിവല;  കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ സബ്‌സിഡി പ്രഖ്യാപിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ സബ്‌സിഡി പ്രഖ്യാപിച്ച്‌ കേന്ദ്രം. രാജ്യത്ത് ഉള്ളി വില 57 ശതമാനം ഉയര്‍ന്ന് 47 രൂപയായതോടെയാണ്, ചില്ലറ വിപണിക്ക് ആശ്വാസമായി 25 രൂപ സബ്‌സിഡിയില്‍ സവാള കേന്ദ്രം ലഭ്യമാക്കി തുടങ്ങിയത്.

ദീപാവലി അടുത്തിരിക്കെ വിപണിയിലെ വിലവര്‍ധനയില്‍ സാധാരണക്കാരന് സമാശ്വാസമാവാനാണ് കേന്ദ്ര നടപടി.

രാജ്യതലസ്ഥാനത്ത് സവാളയുടെ ചില്ലറ വിപണിയിലെ വില കിലോയ്‌ക്ക് 30 രൂപ എന്നതില്‍ നിന്ന് കിലോയ്‌ക്ക് 40 രൂപ എന്ന നിലയിലേക്ക് വെള്ളിയാഴ്‌ച  ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ കിലോയ്‌ക്ക് 30 രൂപയായിരുന്ന സവാളയുടെ ചില്ലറ വിപണിയിലെ വില രാജ്യമൊട്ടാകെ കിലോയ്‌ക്ക് ശരാശരി 47 രൂപയായതായും ഉപഭോക്തൃ കാര്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സബ്‌സിഡി നിരക്കില്‍ സവാള ലഭ്യമാക്കാനുള്ള നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്.

Signature-ad

സഹകരണ സ്ഥാപനങ്ങളായ എന്‍സിസിഎഫ്, നാഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയും വാഹനങ്ങളിലായും കിലോയ്‌ക്ക് 25 രൂപ എന്ന സബ്‌സിഡി നിരക്കില്‍ ഉള്ളി ചില്ലറ വിപണിയിലെത്തുന്നുണ്ടെന്നും ഡല്‍ഹിയിലും ഈ സബ്‌സിഡി നിരക്കിലാണ് ഉള്ളി വില്‍പനയെന്നും മന്ത്രാലയം അറിയിച്ചു.

Back to top button
error: