കോട്ടയം:മണിമല സ്വദേശിനിയായ 10 വയസുകാരി ഓസ്ട്രേലിയയിലെ
കാൻബറയിൽ നിര്യാതയായി.
കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ മണിമല പൊന്തൻപുഴ തടത്തിൽ പറമ്പിൽ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 ) ആണ് ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.
സോണിയ കോട്ടയം മണർകാട് സ്വദേശിനിയാണ്.മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.