NEWSPravasi

ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരിക്ക്

ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരുക്കേറ്റു. കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദര്‍ കെട്ടിടത്തിലായിരുന്നു സംഭവം.

പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിൻ ദാസ്, ഷാനില്‍, നഹീല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ആറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Signature-ad

മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: