Zan Zindagi Azadi എന്നാണ് ഈ യുവതിയുടെ ദേഹത്ത് എഴുതിയിട്ടുള്ളത്.അതായത്
” സ്ത്രീയുടെ ജീവിത സ്വാതന്ത്യം” എന്ന് മലയാളം.ഫാസിസം മനുഷ്യരെ വല്ലാതെ വരിഞ്ഞുമുറുക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമായിരുന്നു അത്.
അതേസമയം ഇതേപോലൊരു പ്രസ്താവനയെ തുടർന്ന് അനിൽകുമാറിനെ വേട്ടയാടാൻ നോക്കുന്ന കേരളത്തിലെ മുസ്ലിങ്ങൾ, ഇവരെക്കാൾ ഒട്ടും കുറഞ്ഞവരോ കൂടിയവരോ അല്ലെന്നു തന്നെ പറയേണ്ടി വരും.സംഘടിതമായ ബൂർഷ്വാശക്തികൾ എന്നും ഫാസിസ്റ്റുകൾ തന്നെയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.ഇതിനെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
സൗദി അറേബ്യയിൽ,
ഫോർഡ് ട്രക്ക് കാറിന്റെ ബൊണറ്റിന്റെ മുകളിൽ,
പാറിപ്പറക്കുന്ന ഗോൾഡൻ കളർ മുടിയുമായി,
കയ്യിൽ E സിഗരറ്റും മാക്ക് കോഫിയുമായി,
രാത്രി ഒരു മണിക്ക്,
കാലിന്മേൽ കാലും കേറ്റി വെച്ച് കോഫി ഊതി കുടിക്കുന്ന സ്ത്രീകളുള്ള കാലത്താണ്,
കേരളത്തിലെ ചെറിയൊരു ശതമാനം ആളുകൾ എന്നും വിവാദങ്ങൾക്ക് പിന്നാലെ നടക്കുന്നതെന്ന് പറയാതെ വയ്യ.
അതേസമയം സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് സഫിയ മുഹമ്മദിക്ക്.സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നര്‍ഗസ് സഫിയ മുഹമ്മദി ജയിലില്‍ വെച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്.
മനുഷ്യാവകാശങ്ങള്‍ക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നര്‍ഗസ് സഫിയ മുഹമ്മദി.വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലുമില്ലാതെ 31വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നര്‍ഗസ് സഫിയ മുഹമ്മദിക്ക് വിധിച്ചിരുന്നത്.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇറാനില്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്കാരം ഇറാനിലേക്കെത്തുന്നത്. മുൻ വര്‍ഷങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്കായി വിവിധ ഭരണകൂടങ്ങളോട് ഏറ്റുമുട്ടി ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക് നോബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇറാന്റെ മത പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയും ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീയെ ഇറാനിലെ മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.അതിനെതുടര്‍ന്നുള്ള പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇറാനില്‍ ഏറെക്കാലമായി മനുഷ്യവകാശങ്ങള്‍ക്കായി പോരാടുന്ന നര്‍ഗസ് സഫിയ മുഹമ്മദിയെ തേടി സമാധാന നൊബേല്‍ പുരസ്കാരമെത്തുന്നത്.