CrimeNEWS

വാളയാർ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങൽ തുടർക്കഥയാവുന്നു; അഞ്ച് വർഷത്തിനിടെ പിടികൂടിയത് 55 ഉദ്യോഗസ്ഥരെ, ഇതുവരെ പിടിച്ച കെക്കൂലിപ്പണം 9 ലക്ഷം കടന്നു

വാളയാർ: വിജിലൻസ് പരിശോധനകൾക്കിടയിലും വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ കൈക്കൂലി വാങ്ങൽ തുടർക്കഥയാവുന്നു. അഞ്ച് വർഷത്തിനിടെ പിടികൂടിയത് 55 ഉദ്യോഗസ്ഥരെ. ഇതുവരെ പിടിച്ച കെക്കൂലിപ്പണം 9 ലക്ഷം കടന്നു. പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമിടയിലും വാളയാറിലെ കൈക്കൂലി കുലുക്കമില്ലാതെ തുടരുകയാണ്.

നികുതി വെട്ടിച്ച് അതിർത്തി കടക്കാനായി ചെക്ക് പോസ്റ്റിലൊഴുകുന്നത് ലക്ഷങ്ങൾ. പണമൊഴുകുന്നത് മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിലിരിക്കുന്ന ഏമാൻമാരുടെ കീശയിലേക്ക്. തമിഴ്നാടുമായി സംസ്ഥാനം പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നാണ് വാളയാർ. കൈക്കൂലിക്കഥകൾ കുത്തനെ കൂടുന്നതും ഇവിടെ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജിലൻസ് 36 മിന്നൽ പരിശോധനകളാണ് വാളയാറിൽ നടത്തിയത്. പലവട്ടമായി പിടിച്ചത് 55 പേരെ. ഇതിൽ 23 പേർ കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്നത് രണ്ടാം തവണ.

Signature-ad

പാലക്കാട് ഡി വൈ എസ് പി ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കണക്കുകൾ പുറത്തുവന്നത്. 2019 ജൂലൈ 29 ന് വാളയാറിൽ നിന്നും കൈക്കൂലി കേസിൽ പിടിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അതേ കുറ്റത്തിന് വീണ്ടും വാളയാറിൽ വെച്ച് വിജിലൻസ് പിടിച്ചു. ഇത്തരക്കാരെ പിടിക്കപ്പെട്ട ശേഷവും അതേസ്ഥലത്ത് നിയമിക്കുന്നത് ഉന്നതതലത്തിലെ കടുത്ത വീഴ്ചയാണ്.

Back to top button
error: