KeralaNEWS

നാനൂറില്‍ പത്താണ് ചോദിച്ചത്;അത് വളരെ കുറഞ്ഞു പോയി: രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി വി.മുരളീധരൻ

കാസര്‍കോട്: കേരളത്തിന് പത്ത് വന്ദേഭാരത് ട്രെയിനുകള്‍ക്ക് അര്‍ഹത ഉണ്ടെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ.

കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്ന് പറഞ്ഞ അദ്ദേഹം രാജ്മോഹൻ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും നാനൂറില്‍ പത്താണ് അദ്ദേഹം ചോദിച്ചത്, അത് വളരെ കുറഞ്ഞ് പോയെന്നും  പറഞ്ഞു. പത്തല്ല, അതില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

വന്ദേഭാരത് ട്രെയിനുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും കേരളത്തിന് അവകാശപ്പെട്ടതാണെന്നും കാസര്‍കോട് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനച്ചടങ്ങില്‍ രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടിരുന്നു.കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അര്‍ഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

‘നാല്പത്തിമൂന്നില്‍ രണ്ടെണ്ണമാണ് കിട്ടിയത്.അതായത് ഇരുപത് ശതമാനം.നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ കേരളത്തിന് അര്‍ഹമായിട്ടുള്ളത് എല്ലാം കിട്ടുമെന്നും’  വി.മുരളീധരൻ പറഞ്ഞു.

Back to top button
error: