LocalNEWS

ഭാര്യയുടെ 30 പവൻ സ്വർണം കവർന്ന് നാടുവിട്ട വിരുതനെ മൂന്ന് വർഷത്തിനുശേഷം പൊക്കി

    മൂന്നാർ: സ്വന്തം ഭാര്യയുടെ സ്വർണവുമായി മുങ്ങിയ യുവാവ് മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. പത്തനംതിട്ട കവിയൂർ ശോഭാലയത്തിൽ പ്രശോഭ് പ്രസന്നൻ ആണ് (34) പിടിയിലായത്. ഭാര്യയുടെ 30 പവൻ സ്വർണം കൊണ്ടാണ് ഇയാൾ മുങ്ങിയത്. തുടർന്ന് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. മൂന്ന് വർഷം മുൻപ് ഇയാളെ കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ ഭാര്യയുടെ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്നാണ് ഭാര്യ  പൊലീസിൽ പരാതി നൽകുന്നത്

Back to top button
error: