Lead NewsNEWS

കായംകുളം താപനിലയത്തെ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു

കായംകുളം താപനിലയത്തെചൊല്ലി കെ എസ് ഇ ബിയും എൻ ടി പി സിയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കം രമ്യമായി പരിഹരിച്ചു.

നിലയത്തിനായി എൻ ടി പി സിക്കു നൽകേണ്ട വാർഷിക ഫിക്സഡ് ചാർജ് 298കോടി രൂപയ്ക്കു പകരമായി 100കോടിയായി നിശ്ചയിച്ചു. പവർ പർച്ചേസ് കരാർ നിലവിലുള്ള 2019 മാർച്ച്‌ 1മുതൽ 2025 ഫെബ്രുവരി 28 വരെയാണ് കെ എസ് ഇ ബി എൻ ടി പി സിക്ക് ഫിക്സഡ്ചാർജ് നൽകേണ്ടത്.

Signature-ad

കായംകുളം നിലവിൽ സംഭരിച്ചിട്ടുള്ള നാഫ്ത തീരുന്നതുവരെ അല്ലയെങ്കിൽ മാർച്ച്‌ 2021 വരെ വൈദ്യുതി വാങ്ങാനും ധാരണയായി. ഇതിലുണ്ടാകുന്ന നഷ്ടം കെ എസ് ഇ ബിയും എൻ ടി പി സിയും സംയുക്തമായി വഹിക്കും.

കായംകുളം നിലയത്തിൽനിന്ന് ഒരുമാസം വരെയുള്ള കാലയളവിൽ കെ എസ് ഇ ബിക്ക് പുറമെയുള്ള മറ്റേതെങ്കിലും ഏജൻസിക്ക് വൈദ്യുതി വിൽക്കുവാൻ എൻ ടി പി സിക്ക് സാധിക്കും. ഒരു മാസം കഴിഞ്ഞാൽ, ആ കാലയളവിൽ ഫിക്സഡ് ചാർജായ 100 കോടിയിൽ കുറവ് വരുത്തുവാനും ധാരണയായി.

Back to top button
error: