IndiaNEWS

നാളെയാണ് വിനായക ചതുര്‍ത്ഥി;  സന്ദർശിക്കേണ്ട ക്ഷേത്രങ്ങള്‍

ഈ‌ വർഷത്തെ ഗണേശ ചതുര്‍ത്ഥി (വിനായക ചതുര്‍ത്ഥി) സെപ്തംബര്‍ 19ന് ആരംഭിച്ച്‌ 28ന് സമാപിക്കും. ഈ‌ സമയത്ത് സന്ദശിക്കേണ്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുക്തീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് മുക്തീശ്വര ക്ഷേത്രം. തിലതര്‍പ്പണപുരിക്കടുത്താണ് സീതലപതി മുക്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിവിനായക എന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് നല്‍കിയിരിക്കുന്ന നാമം.

ഗണപതിയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വിഘ്നങ്ങള്‍ അകറ്റി ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Signature-ad

മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ശ്രീമന്ത് ദഗ്ദുഷേത് ഹല്‍വായ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പഴയ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് രണ്‍തംബോര്‍ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ വിനായക ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

സത്യഗണപതി ക്ഷേത്രം:  ബെംഗളൂരു ജെ പി നഗറിലെ ശ്രീ സത്യഗണപതി ക്ഷേത്രം  ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് .ഇത്തവണത്തെ വിനായക ചതുർത്ഥിക്ക്  ഏകദേശം 65 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.
വിഘ്നേശ്വരനായ ഗണപതിയ്ക്ക് കേരളത്തില്‍ ഒട്ടേറെക്ഷേത്രങ്ങളുണ്ട്. സര്‍വ്വൈശ്വര്യദായകനായി മഹാഗണപതി വാണരുള്ളുന്ന പ്രധാന ക്ഷേത്രങ്ങള്‍.

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം
മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ശ്രീഗണപതി ക്ഷേത്രം
ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം
വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം.

Back to top button
error: