KeralaNEWS

ശൗചാലയം വൃത്തിയാക്കാൻ വിസമ്മതിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടതായി പരാതി

തൃശൂർ: മെഡിക്കല്‍ കോളേജില്‍ ശൗചാലയം വൃത്തിയാക്കാൻ വിസമ്മതിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടതായി പരാതി.മുളംകുന്നത്തുകാവ് സ്വദേശിനി ശ്രീകലയാണ് പരാതിക്കാരി.

 നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ച തന്നെ ശുചിമുറി കഴുകി വൃത്തിയാക്കുന്ന ജോലിയില്‍ നിയോഗിച്ചത് എതിര്‍ത്തപ്പോള്‍ പിരിച്ചുവിട്ടെന്നാണ് പരാതി.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Signature-ad

നഴ്‌സിങ് അസിസ്റ്റന്റായാണ് ജോലിയില്‍ പ്രവേശിച്ചതെന്നും മാലിന്യം തരംതിരിക്കാനും ശൗചാലയം കഴുകാനുമാണ് തന്നെ നിയോഗിച്ചതെന്നും മുളംകുന്നത്തുകാവ് സ്വദേശി ശ്രീകലയുടെ പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇത്തരം ജോലിചെയ്യാൻ കഴിയില്ലെന്ന് എഴുതി നല്‍കാൻ ഹെഡ്നഴ്‌സ് ആവശ്യപ്പെട്ടു.ഇക്കാര്യം എഴുതിനല്‍കിയപ്പോള്‍ പിരിച്ചു വിടുകയായിരുന്നു എന്നും ശ്രീകല പറയുന്നു.

Back to top button
error: