IndiaNEWS

ഗണേശോത്സവം; ‘നമോ’ എക്സ്പ്രസ്’ എന്ന പേരില്‍ ആറ് പ്രത്യേക ട്രെയിനുകള്‍ ഒരുക്കി ബിജെപി പ്രവർത്തകർ

മുംബൈ:ഗണേശോത്സവത്തിന് കൊങ്കണ്‍ മേഖലയിലേക്ക് പോകുന്ന ഭക്തര്‍ക്കായി ‘നമോ എക്സ്പ്രസ്’ എന്ന പേരില്‍ ആറ് പ്രത്യേക ട്രെയിനുകള്‍ ഒരുക്കി മഹാരാഷ്‌ട്രയിലെ ബിജെപി യൂണിറ്റ്.

ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് മുന്നോടിയായാണ് ഭക്തര്‍ക്കായി വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആറ് പ്രത്യേക ട്രെയിനുകളാണ് ഇത്തരത്തിൽ ഭക്തര്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്.

ആദ്യത്തെ നമോ ട്രെയിൻ വ്യാഴാഴ്ച രാത്രി മുംബൈയ്ലെ ദാദര്‍ ജംഗ്ഷനില്‍ നിന്നും കൊങ്കണിലേക്ക് പുറപ്പെടും. ട്രെയിനുകള്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതു കൂടാതെ കൊങ്കണിയിലേക്ക് പോകുന്ന ഭക്തര്‍ക്കുവേണ്ടി 300 ബസുകളും ബിജെപി ക്രമീരിച്ചിട്ടുണ്ട്.

Signature-ad

കൊങ്കണിലെ ഏറ്റവും വലിയ ഉത്സവങ്ങളായാണ് ഗണേശ ചതുര്‍ത്ഥിയെ കണക്കാക്കപ്പെടുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം മഹാരാഷ്‌ട്രയില്‍ ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ്. ഈ സമയത്ത് പൊതുജനങ്ങള്‍ക്ക് ട്രെയിൻ, ബസ് ടിക്കറ്റുകള്‍ ലഭിക്കാൻ പ്രയാസമാണ്. ഈ അവസരത്തിലാണ് ബിജെപി നമോ എക്സ്പ്രസുകളും ബസുകളും ക്രമീകരിച്ചിരിക്കുന്നത്.

Back to top button
error: