KeralaNEWS

അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി, തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിൽ നന്ദകുമാറിനുണ്ടായിരുന്നത്. ഇതിൽ നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്.

നേരത്തെ അച്ചു ഉമ്മൻ തനിക്കെതിരായ വ്യക്തി അധിക്ഷേപത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാൾ അക്കൗണ്ട് മരവിപ്പിച്ചത്. പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി പൂജപ്പുര പൊലിസ് വൈകാതെ വിളിപ്പിക്കുമെന്നാണ് സൂചന. സ്ത്രീത്വത്തെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Signature-ad

അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്.

Back to top button
error: