IndiaNEWS

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണം: ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി

ന്യൂഡൽഹി:ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി.

‘ശിവ-ശക്തി’യെ ഞങ്ങള്‍ ശിവ-ശക്തി ധാം ആയി കണക്കാക്കുന്നുവെന്നും ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സര്‍ക്കാരിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

Signature-ad

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കാലൂന്നിയ ഇടം ഇനി അറിയപ്പെടുക ‘ശിവശക്തി’ എന്നായിരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് ഒരേസമയം ശാസ്ത്രീയരംഗത്ത് നാം കൈവരിക്കുന്ന നേട്ടങ്ങളിലും, നമ്മുടെ സാംസ്‌കാരിക പാരമ്ബര്യത്തിലുമുള്ള അഭിമാനത്തിന് തെളിവാണ്. നാമകരണം നമ്മുടെ പാരമ്ബര്യമാണെന്നും, മനുഷ്യരാശിയുടെ ക്ഷേമമാണ് ശിവശക്തിയിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്നും, ആ ലക്ഷ്യം നിറവേറ്റാനുള്ള കഴിവ് നമുക്ക് ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

Back to top button
error: