IndiaNEWS

ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി; ദില്ലി പൊലീസ് അന്വേഷണം തുടങ്ങി

ദില്ലി: ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാൻ സംഘടന പുറത്തു വിട്ടു. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ദില്ലിയിൽ ശിവാജി പാർക്ക് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജി20 ഇന്ത്യയിൽ നടക്കുന്നതിനെതിരെയാണ് ചില മുദ്രാവാക്യങ്ങൾ. മുദ്രാവാക്യങ്ങൾ എഴുതിയ ഒരു വീഡിയോയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകൾക്ക് ലഭിച്ചത് എന്നതുൾപ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്. വളരെ ​ഗൗരവകരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു.

Signature-ad

 

Back to top button
error: