KeralaNEWS

വാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസം !  നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് കാരണം ഭർത്താവിന്റെ ഫോൺവിളി

തിരുവനന്തപുരം: നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് കാരണം ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം !

അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു.രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു.

ജൂണ്‍ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്.രണ്ടര മാസം തികയുന്നതിന് മുമ്ബാണ്  ആത്മഹത്യ.ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാര്‍ പറയുന്നത്.ആത്മഹത്യയെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം.

Signature-ad

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: