പെരുമ്പാവൂര്‍ – ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി മാറും.
പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള വലിയ സ്വപ്നമാണ് പാലം ഗതാഗത്തിന് തുറന്നു കൊടുത്തതോടെ യാഥാര്‍ഥ്യമാകുന്നത്. ഒന്‍പതു സ്പാനുകളോട് കൂടി 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പ്രവര്‍ത്തിക്കും. മറ്റ് ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എയര്‍പോര്‍ട്ടിലും എത്തിച്ചേരാം.
പാലം വന്നതോടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലാഭിക്കുകയും ചെയ്യാം.