തൃശൂർ : അരിമ്ബൂരില്‍ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഷോക്കേറ്റു മരിച്ചു.മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്ബില് രാഘവന്റെ മകൻ ഉണ്ണികൃഷ്ണനാണ് (65) മരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള പറമ്ബില്‍ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. മോട്ടോര്‍ ഓണ്‍ ചെയ്യാനായി മോട്ടോര്‍ ഷെഡില്‍ കയറിയപ്പോള്‍ സര്‍വീസ് വയറില്‍ നിന്ന് ഷോക്കേറ്റതായാണ് സംശയിക്കുന്നത്. വെള്ളം നനയ്ക്കാൻ പോയ ഉണ്ണികൃഷ്ണനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.
ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് എസ്ഐ ആയി ഉണ്ണികൃഷ്ണൻ വിരമിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.