IndiaNEWS

വേളാങ്കണ്ണി തിരുന്നാൾ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും

വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.29നു വൈകുന്നേരം 5.45നു തഞ്ചാവൂരിലെ മുൻ ബിഷപ് ഡോ.എം. ദേവദാസ് അംബ്രോസ്, രൂപത അഡ്മിനിസ്ട്രേറ്റര്‍ ഡോ. എല്‍. സഹയാരാജ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ കൊടിയേറ്റം നടക്കും.
തുടര്‍ന്ന് ബസിലിക്ക ഓഡിറ്റോറിയത്തില്‍ തമിഴില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.

30 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പള്ളിയില്‍ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒന്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും.

Signature-ad

വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അര്‍പുതരാജ് പറഞ്ഞു.

Back to top button
error: