തിരുപ്പതി:ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പുതിയ നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം അധികൃതര്‍.ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും വടി നൽകുമെന്നാണ് അറിയിപ്പ്.
ഭക്തര്‍ക്ക് ക്ഷേത്രം അധികൃതര്‍ തന്നെ വടി നല്‍കും.കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ആറ് വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം. എല്ലാവര്‍ക്കും വീതം ഓരോ വടി വീതം നല്‍കും.
കൂടാതെ, കാല്‍നട പാതയിലൂടെ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ ഇനി മുതല്‍ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്ബടിയോടെ പോകണമെന്നുമാണ് ക്ഷേത്രത്തിന്റെ തീരുമാനമെന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍പേഴ്സണ്‍ ബി കരുണാകര്‍ റെഡ്ഡി പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നതിനിടയിലാണ് ക്ഷേത്രം അധികൃതരുടെ പുതിയ പരിഷ്കാരം.