വൈക്കം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്നു പേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ വെളുമ്പൻ സുജിത്ത് (39)എന്ന് വിളിക്കുന്ന സുജിത്ത്, കോട്ടയം, വൈക്കം T. V പുരം വില്ലേജിൽ, മൂത്തേടത്ത് കാവ് ഭാഗത്ത് പുന്നമറ്റത്തിൽ വിട്ടിൽ ഹനുമാൻ കണ്ണൻ എന്നു വിളിക്കുന്ന് കണ്ണൻ (31) , വൈക്കം, വെച്ചൂരിൽ രാജീവ് ഗാന്ധി കോളനി ഭാഗത്ത് , അഖിൽ നിവാസ് വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഖിൽ പ്രസാദ്(30) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7:30 മണിയോടെ വെച്ചൂർ പുത്തൻപാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് മുമ്പ് പരസ്പരം സുഹൃത്തുക്കളായ ഇവർ തമ്മിൽ കുളത്തിൽ കുളിക്കാൻ എത്തിയ സമയം വാഹനം കഴുകുന്നതിനിടയിൽ യുവാക്കളിൽ ഒരാളുടെ ചെരുപ്പ് കുളത്തിൽ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി വൈകിട്ട് വീണ്ടും സംഘർഷം ഉണ്ടാവുകയും പുത്തൻപാലം ഷാപ്പിന് സമീപം വച്ച് അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അമ്പിളി എന്ന് വിളിക്കുന്ന മനു കെ.എം, കുഞ്ഞൻ എന്ന് വിളിക്കുന്ന വിമൽ കെ.എസ്, ഇയാളുടെ സഹോദരനായ കൊട്ടാരം എന്ന് വിളിക്കുന്ന വിഷ്ണു കെ.എസ്, ചാത്തൻ എന്ന് വിളിക്കുന്ന വൈഷ്ണവ്, അച്ചു എന്ന് വിളിക്കുന്ന അശ്വിൻ മധു എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവരെ മൂവരെയും പിടികൂടുന്നത്.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു.കെ.ആർ, എസ്.ഐ മാരായ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ പ്രവീൺ, ജാക്ക്സൺ സുദീപ്, രജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സുജിത്തിന് ചേത്തല, പട്ടണക്കാട്, മുഹമ്മ, വൈക്കം, മണ്ണംഞ്ചേരി, കുത്തിയ തോട്. ആലപ്പുഴ നോർത്ത് എന്നീ സ്റ്റേഷനുകളിൽകൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെട നിരവധി കേസുകളും, കണ്ണൻ, അഖിൽ പ്രസാദ് എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.