കൊച്ചി:അടുക്കളയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ചന്തിരൂർ ബിസ്മില്ലാ മൻസില്‍ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ചന്തിരൂർ പുളിയ്ക്കപ്പറമ്ബില് കുടുംബാംഗമാണ്. കബറടക്കം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം 12.30-ന് വെരൂര്‍ ജുമാമസ്ജിദില്‍ നടക്കും.ഭര്‍ത്താവ് ഷംസുദിൻ. മക്കള്‍: ഷൈജു, സനുജ. മരുമക്കള്‍: അസ്ക്കര്‍, സമദ്.