പാലക്കാട്:വാളയാറിൽ റയിൽ ഗതാഗതം തടഞ്ഞ് ആനകൾ.കൊട്ടാമുട്ടിയിലെ റെയില്‍ പാതയ്ക്ക് സമീപമാണ് രണ്ടാഴ്ചയിലേറെയായി ഒരു ഡസനോളം ആനകൾ തമ്ബടിച്ചിരിക്കുന്നത്.
പാലക്കാട് -കോയമ്ബത്തൂര്‍ റെയില്‍ പാത കടന്നു പോകുന്ന ജനവാസ മേഖലയിലാണ് ആനകൾ നില്‍ക്കുന്നത്.ട്രാക്കിന് സമീപത്തുതന്നെയാണ് കൊമ്ബന്മാരുടെ നില്‍പ്പ്. അപകടകാരിയായ കാട്ടാനകള്‍ ജനവാസ മേഖലയിലിറങ്ങിയ കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമാണ്. ട്രെയിനിടിച്ച് ആനകള്‍ക്ക് അപകടം നടക്കുന്ന സംഭവങ്ങള്‍ തുടരുമ്ബോഴാണ് റെയില്‍ പാതയിലൂടെ കൊമ്ബന്മാരുടെ സ്വതന്ത്ര വിഹാരം.
കഴിഞ്ഞ ദിവസം പോത്തുണ്ടി- നെല്ലിയാമ്ബതി ചുരം പാതയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.