NEWSPravasi

ചെമ്മീനിൽ നിന്നും ഭക്ഷ്യവിഷബാധ; മലയാളി യുവതി ദുബായിൽ മരിച്ചു

റാന്നി:ചെമ്മീനിൽ നിന്നും ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളി യുവതി ദുബായിൽ മരിച്ചു.റാന്നി വരവൂർ ഇടത്തിനേത്ത് മേപ്രത്ത് എം സി ജേക്കബിന്റെ മകൾ ജെറിൻ അന്ന ജേക്കബ് (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം.ഭക്ഷണത്തോടൊപ്പം ചെമ്മീൻ കറി കഴിച്ചതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മരണം ചെമ്മീനിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: